ചെല്ലാനം തീരസംരക്ഷണം: ഉദ്യോഗ സംഘം ചെല്ലാനം സന്ദർശിച്ചു
ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരസംരക്ഷണത്തിനായി കെആർഎൽസിസി സർക്കാരിനു സമർപ്പിച്ച ജനകീയരേഖയുടെ തുടർ നടപടിക്കായി ജലവിഭവ വകുപ്പിൻ്റെ ഉദ്യോഗസ്ഥ സംഘം ചെല്ലാനം തീരപ്രദേശങ്ങളിൽ പ്രാഥമിക പഠനം നടത്തി. ഇതിൻ്റെ ഭാഗമായി ചെല്ലാനത്ത് കെആർ എൽ സി സി ഭാരവാഹികളും ജനപ്രതിനിധികളുമായും ചർച്ച നടത്തി.
കെ ജെ മാക്സി എംഎൽഎ, കെആർഎൽസിസി വൈസ് പ്രസിഡണ്ട് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ ഫ്രാൻസിസ് സേവ്യർ, ‘കടൽ’ ജനറൽ സെക്രട്ടറി ജോസഫ് ജുഡ്, പി ആർ കുഞ്ഞച്ചൻ, ടി എ ഡാൽഫിൻ, ഫാ അലക്സ് കൊച്ചിക്കാരൻവീട്ടിൽ, ഫാ ജോൺ കണ്ടത്തിപറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം അനിതാ ഷീലൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസാദ്, അംഗം ആൻ്റെണി ഷീലൻ, ജിൻസൺ വെള്ളമണൽപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു