രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകൾ,ഫേസ് ബുക്കിൽ ഫോട്ടോയും
രമേശിന് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകൾ,ഫേസ് ബുക്കിൽ ഫോട്ടോയും
.മുഖ്യ മന്ത്രിയിൽനിന്നും പ്രതിപക്ഷം പലതും പഠിക്കാനുണ്ട്
.ആശയങ്ങളിൽ എറ്റുമുട്ടുമ്പോഴും വ്യക്തിബന്ധങ്ങൾ നിലനിർത്തുകയെന്നതാണ് അത് .കേരളത്തിലെ എൽ ഡി എഫ് സർക്കാരിനെ യൂ ഡി എഫ് കൺവീനർ ശ്രീ ബെന്നിയോടൊപ്പം ഇന്ന് പത്ര സമ്മേളനം നടത്തി ശക്തമായി വിമർശിച്ചിരുന്നു .
നാലു വർഷത്തെ ഭരണത്തെ ഭരണ പരാജയം ,പ്രതിപക്ഷത്തിൻെറ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്ന പ്രതേക പുസ്തകവും ഇറക്കിയിരുന്നു .മുഖ്യ മന്ത്രിയുടെ ഫേസ് ബുക്കിൽ ശ്രീ രമേശ് ചെന്നിത്തലയുടെ മനോഹരമായഫോട്ടോയും അദ്ദേഹം ചേർത്തിട്ടുണ്ട് .അദ്ദേഹത്തെ ഫോണിൽ വിളിച്ചു ആശംസകൾ അറിയിച്ചുവെന്നും ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ട് ..ഇതാണ് പ്രതിപക്ഷ ബഹുമാനവും സ്നേഹവും .നമ്മുടെ നാട്ടിൽ നിസാര കാര്യങ്ങൾക്ക് കലഹിക്കുകയും കണ്ടാൽപ്പോലും മിണ്ടാതെ നടക്കുകയും ചെയ്യുന്ന പ്രാദേശിക നേതാക്കൾ ഈ ശൈലി സ്വന്തമാക്കുവെന്ന് കരുതാം