
മൂന്നരവയസുകാരിക്ക് പീഡനം:വയനാട്ടില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍
മാനന്തവാടി:വയനാട്ടില്‍ മൂന്നര വയസായ കുഞ്ഞ് പീഡനത്തിന് ഇരയായി.സംഭവവുമായി ബന്ധപ്പെട്ട് അന്തര്‍ സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. മാനന്തവാടി സര്‍ക്കസ് കൂടാരത്തിലെ കലാകാരന്‍ ഝാര്‍ഖണ്ഡ് ഷാഹ് ബാംഗീ കുശ്മ സ്വദേശി ഇബ്രാഹിം അന്‍സാരി (26) ആണ് പിടിയിലായത്.
മാനന്തവാടി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.ഈ മാസം പകുതി മുതല്‍ കുഞ്ഞിനെ നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയശേഷം കോടതിയില്‍ ഹാജരാക്കും. മാനന്തവാടി സി.െഎ എം.എം. അബ്ദുല്‍ കരീമും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.