
ചിറമ്മലച്ചന്റെ അവയവ ദാന മാതൃകയുടെ 11 വാർഷികം കാരുണ്യ കടലായി
ചിറമ്മലച്ചന്റെ കിഡ്നി ദാനത്തിന്റെയും ഗോപിനാഥൻ കിഡ്നി സ്വീകരിച്ചതിന്റെയും 11 മത് വാർഷികം കടങ്ങോട് ഉണ്ണിമിശിഹാ പള്ളിയിൽ നടത്തി.

വാർഷികം പരസ്നേഹത്തിന്റെയും , കാരുണ്യത്തിന്റെയും , കരുതലിന്റെയും മാതൃകയായി. എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി വികാരി വെരി .റവ.ഫാ.ജോയ് അടമ്പുകുളം വാർഷിക ദിനാഘോഷവും – ക്ലോത്ത് ബാങ്കിന്റെയും ഉദ്ഘാടനം നടത്തി. പാത്രമംഗലം പള്ളി വികാരി ഫാ. ജിന്റോ കുറ്റിക്കാട്ട്, കാരുണ്യ പദ്ധതി കൺവീനർ ജോസ് , കിഡ്നി സ്വികർത്താവ് ഗോപിനാഥൻ എന്നിവർ ആശംസകൾ നേർന്നു.

വാർഷിക ദിനത്തോടനുബന്ധിച്ച് എരുമപ്പെട്ടി ഫൊറോന അതിർത്തിയിലെ തെരഞ്ഞെടുത്ത നാനാ ജാതി മതസ്ഥർക്ക് കാരുണ്യ സ്പർശം നൽകി. 4 കുടുംബങ്ങൾക്ക് വീതം 10 പള്ളികളിൽ നിന്നുള്ളവർക്ക് പശു, ആട്, കോഴി കൂട് സഹിതം, കാട കൂട് സഹിതം നൽകി. വെള്ളറക്കാട്, കടങ്ങോട് ഇടവകളിൽ വീടുകൾ നിർമ്മിച്ച് നൽകുന്നു. 30 പേർക്ക് പല വെഞ്ജന കിറ്റുകളും കൂടാതെ എവർക്കും രണ്ട് വീതം ചെടി ചട്ടി, സാനിറ്റർ ബോട്ടിൽ എന്നിവ നൽകി. കൂടാതെ വീടുകളിൽ സ്റ്റോക്കായി കെട്ടി കിടക്കുന്ന നല്ല വസ്ത്രങ്ങൾ അലക്കിതേച്ച് ശേഖരിക്കുന്ന ഒരു പദ്ധതി ക്ലോത്ത് ബാങ്ക് കടങ്ങോട് ഉണ്ണിമിശിഹാ പള്ളിയിൽ ആരംഭിച്ചു. ഇത്തരം വസ്ത്ര ശേഖരങ്ങൾ വിൽക്കുന്നതിനായി പള്ളിയിൽ തന്നെ സ്റ്റാൾ ആരംഭിക്കുമെന്നു അതിൽ നിന്ന് ലഭിക്കുന്നവരുമാനം കൊണ്ട് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുമെന്നുചിറമ്മലച്ചൻ പറഞ്ഞു.

ചിറമ്മലച്ചന്റേയും, ഗോപിനാഥന്റെയും ജീവിതം കിഡ്നി ദാനം ചെയ്യുന്നവർക്ക് ആത്മധൈര്യം നൽകുന്നതായും. ഒട്ടേറെ സാമൂഹിക പരിപാടികൾ നടത്തുന്ന ഡേവീസച്ചന്റെ പ്രവർത്തനം ഏവർക്കും ആശ്വാസവും കരുതലും മാതൃകയും ആണെന്ന് ഫാ.ജോയ് അടമ്പുകുളം പറഞ്ഞു.
Henry Cheruvathur