
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകീട്ട് 5: 30ന്
തിരുവനന്തപുരം:കോവിഡ് അവലോകനം യോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്താറുള്ള വാര്‍ത്താ സമ്മേളനം ഇന്ന് വൈകീട്ട് 5: 30ന്.സാധാരണ 5 മണിക്ക് നടത്താറുള്ള വാർത്താസമ്മേളനം കേന്ദ്രധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് സമയം പുനഃക്രമീകരിച്ചത്. കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വാർത്താസമ്മേളനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം റദ്ദാക്കിയിരുന്നു.
ഇന്ന് വൈകീട്ട് നാല് മണിക്കാണ് നിര്‍മ്മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. ഈ സാഹചര്യത്തിലാണ് ഇന്നത്തെ വാര്‍ത്താ സമ്മേളനം അരമണിക്കൂര്‍ നീട്ടിയത്