പാ​ച​ക വാ​ത​ക സി​ല​ണ്ട​റി​ന് വി​ല കു​റ​ഞ്ഞു

Share News


ന്യൂഡല്‍ഹി : പാചക വാതക സിലിണ്ടറിന്റെ വില വീ​ണ്ടും കു​റ​ഞ്ഞു. ഡല്‍ഹിയില്‍ സിലിണ്ടറിന് 162.50 രൂപയാണ് കുറവുവരുത്തിയത്.ര​ണ്ടു മാ​സ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് വി​ല കു​റ​യു​ന്ന​ത്.

ഇതിന് ആനുപാതികമായി രാജ്യത്തെല്ലായിടത്തും വി​ല​യി​ല്‍ കു​റ​വു​ണ്ടാ​കും. ഡല്‍ഹിയില്‍ 14.2 കിലോഗ്രാം തൂക്കംവരുന്ന സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ വില 744 രൂപയില്‍നിന്ന് 581.50 രൂപയായി കുറഞ്ഞു.

മുംബൈയില്‍ 14.50 രൂ​പ​യി​ല്‍ നി​ന്ന് 579 രൂപയും കൊല്‍ക്കത്തയില്‍ ഗാ​ര്‍​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് 584.50 രൂപയും ചെന്നൈയില്‍ 569.50 രൂപയുമാകും പുതുക്കിയ വില. കേരളത്തിലും ഇതിന് ആനുപാതികമായി വിലയില്‍ കുറവുണ്ടാകും.

എല്ലാമാസവും ആദ്യദിവസമാണ് പാചക വാതകത്തിന്റെ വില പരിഷ്‌കരിച്ചുവരുന്നത്. 2019 ഓഗസ്റ്റുമുതല്‍ വിലവര്‍ധിച്ചുവരികയായിരുന്നു. എന്നാല്‍ രണ്ടുമാസമായി വില താഴോട്ടാണ്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞതാണ് പാചക വാതക വി​ല കു​റ​യാ​ന്‍ ഇ​ട​യാ​ക്കി​യ​ത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു