
കൊറോണ വൈറസ് 100 ചോദ്യങ്ങൾ ഉത്തരങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ഡോ.ബി.പദ്മകുമാർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് പ്രസിദ്ധീകരിച്ച ‘കൊറോണ വൈറസ് 100ചോദ്യങ്ങൾ ഉത്തരങ്ങൾ’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ പ്രൊഫ.വികാർത്തികേയൻ നായർ ചടങ്ങിൽ സംബന്ധിച്ചു. സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു പ്രകാശന പരിപാടി.

150രൂപയാണ് പുസ്തകത്തിന്റെ വില. കൊറോണ വൈറസിനെ സംബന്ധിച്ച് ആശങ്കകൾക്കും സംശയങ്ങൾക്കും ലളിതമായി ഉത്തരം നൽകുന്നതാണ് പുസ്തകം.