ഹരിപ്പാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

Share News

കൊച്ചി: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇന്നത്തെ മൂന്നാമത്തെ കോവിഡ് മരണമാണിത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹരിപ്പാട് വീയപുരം കാരിച്ചാല്‍ സ്വദേശി രാജം എസ് പിളളയാണ് കോവിഡ് ബാധയെത്തുടർന്ന് മരിച്ചത്.74 വയസായിരുന്നു.

കഴിഞ്ഞ ഒന്നരമാസമായി സ്വകാര്യ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു.ഇതിനിടെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി തുടര്‍ ചികിത്സ നല്‍കി വരികയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാറും കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടിയുമാണ് കോവിഡ് ബാധിച്ച്‌ ഇന്ന് മരിച്ച മറ്റു രണ്ടുപേര്‍. 

Share News