
കേരളത്തിൽ 12 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
ഇനി ചികിത്സയിലുള്ളത് 142 പേർ
ഇന്ന് ആരും രോഗമുക്തി നേടിയില്ല
ഇതുവരെ രോഗമുക്തി നേടിയവർ 497
ഇന്ന് പുതിയ 4 ഹോട്ട് സ്പോട്ടുകൾ കൂടി
കേരളത്തിൽ ഇന്ന് 12 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ-5, മലപ്പുറം-3, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒന്നുവീതം കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിൽ ആയിരുന്ന ആരുടേയും പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയില്ല.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,000 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 71,545 പേർ വീടുകളിലും 465 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 119 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതുവരെ 46,958 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 45,527 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇന്ന് 1297 സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്തിപ്പോൾ 33 ഹോട്ട്‌സ്‌പോട്ടുകൾ ആണുള്ളത്.