
രാജ്യത്ത് 24 മണിക്കൂറിനിടെ 69, 921 പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 69,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 819 പേര്‍ക്ക് ജീവന് നഷ്ടമായി. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 36,91,167 ആയി. മരണ സംഖ്യ 65,288 ആയി ഉയര്‍ന്നു.
രാജ്യത്തെ വിവിധ ആശുപത്രികളിലായി 7,85,996 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 28,39,883 പേര് രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്.
തമിഴ്നാട്, ന്യൂഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്