ഡല്‍ഹിയില്‍ ഇന്ന് 3,000 പുതിയ കൊവിഡ് കേസുകള്‍; തമിഴ്‌നാട്ടില്‍ 2,532 രോഗികള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 3,000 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ, ആകെ രോഗികള്‍ 59,746 ആയി. 63 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 2175 ആയി. 33,013 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
തമിഴ്‌നാട്ടില്‍ പ്രതിദിന ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 2,532 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 53 പേര്‍ മരിച്ചു. ആകെ കൊവിഡ് കേസുകള്‍ 59,377 ആയി ഉയര്‍ന്നു. 25,863 ആണ് സജീവ കേസുകള്‍. 757 പേര്‍ ഇതിനോടകം തന്നെ മരിച്ചു.
പഞ്ചാബില്‍ 122 കൊവിഡ് കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് രോഗികള്‍ 4074 ആയി. ഇന്ന് ഒരാളാണ് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ മരണസംഖ്യ 99 ആയി. മുംബൈയിലെ ധാരാവിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 12 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ ആകെ രോഗികള്‍ 2170 ആയി. 80 ആണ് മരണസംഖ്യ.