കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന പി​ഞ്ചു കു​ഞ്ഞ് മ​രി​ച്ചു

Share News

കോഴിക്കോട് : മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പി​ഞ്ചു കു​ഞ്ഞ് മ​രി​ച്ചു. 56 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുട്ടിയാണ് മരിച്ചത്.

കോയമ്ബത്തൂരില്‍ നിന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്.രാത്രി 12 മണിയോടെ കുട്ടി മരിക്കുകയായിരുന്നു.

കുട്ടിയുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചു. കുട്ടിക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു