
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 3.33 ലക്ഷം കടന്നു
ന്യൂഡല്‍ഹി ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 11,374 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,33,008 ആയി. പുതുതായി 321 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ കോവിഡ് മരണസംഖ്യ 9,520 ആയി ഉയര്‍ന്നു. 7,362 പേര് കൂടി ആശുപത്രി വിട്ടതോടെ രോഗമുക്തരായവരുടെ എണ്ണം 1,69,689 ആയി. നിലവില്‍ 1,53,760 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ആഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. മരണസംഖ്യയില്‍ ഒന്‍പതാം സ്ഥാനത്തും.