കോവിഡ്:രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2.26ലക്ഷം കടന്നു

Share News

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ര​ണ്ടേകാൽ ലക്ഷം കടന്നു​. 2,26,713 പേർക്കാണ്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 6,363 പേർ മരിക്കുകയും ചെയ്​തു. ബുധനാഴ്​ച മാത്രം 9,000ത്തിൽ അധികം പേർക്കാണ്​ രാജ്യത്ത്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​.

ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ ഏഴാം സ്​ഥാനത്താണ്​ ഇന്ത്യ. മരണനിരക്കിൽ 12ാം സ്​ഥാനത്തും. മഹരാഷ്​ട്ര, ഡൽഹി, തമിഴ്​നാട്​, ഗുജറാത്ത്​ എന്നീ സംസ്​ഥാനങ്ങളിലാണ്​ കൂടുതൽ രോഗബാധിതർ. ഡൽഹിയിൽ വ്യാഴാഴ്​ച 1,359 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 25,000 കടന്നു. 650 പേരാണ്​ ഡൽഹിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

മഹാരാഷ്​ട്രയിൽ പുതുതായി 2,933 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാന​ത്തെ രോഗബാധിതരുടെ എണ്ണം 77,793 ആയി. 2710 പേരാണ്​ മഹാരാഷ്​ട്രയിൽ ഇതുവരെ മരിച്ചത്​. 123 മരണം വ്യാഴാഴ്​ച മാത്രം റിപ്പോർട്ട്​ ചെയ്​തു.

പശ്ചിമബംഗാളിൽ 283 പേർക്ക്​ കൂടി രോഗം ബാധിച്ചതോടെ രോഗബാധിതരുടെ എണ്ണം 6,876 ആയി. മരണം 368. തമിഴ്​നാട്ടിൽ 1,384 പേർക്കാണ്​ പുതുതായി രോഗം കണ്ടെത്തിയത്​. 27,256 പേർക്ക്​ ഇതുവരെ തമിഴ്​നാട്ടിൽ രോഗം സ്​ഥിരീകരിച്ചു. മരണം 220.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു