
സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം മൂവായിരം കടന്നു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 3039 പേര്‍ക്കാണ്. 1450 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഒരു ദിവസം രോഗം ബാധിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുണ്ടായ ദിവസമാണ് ഇന്ന്.
127 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 87 പേര്‍ വിദേശത്തു നിന്നും 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സമ്ബര്‍ക്കം വഴി മൂന്ന് പേര്‍ക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കോവിഡ് ബാധിതര്‍.
കൊല്ലം 24, പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, കോട്ടയം 11, കാസര്‍കോട് 7, തൃശൂര്‍ 6, മലപ്പുറം 5, തിരുവനന്തപുരം 5, വയനാട് 5, കണ്ണൂര്‍ 4, ആലപ്പുഴ 4, എറണാകുളം 3, ഇടുക്കി 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.