വ്യാപനം ശക്തമാവുമ്പോൾ അതീവ ജാഗ്രത ആവശ്യമുള്ള കാലം.! വാക്‌സിൻ അകലത്തിൽ തന്നെ. രോഗഭീഷണി ദീർഘനാൾ നിലനിൽക്കാനാണ് സാധ്യത..

Share News

കോവിടിൽ കേരളം കുടുങ്ങിയോ?ഇന്നലെ 4125 പുതിയ ടെസ്റ്റ് positive. ഇന്ത്യയിൽ മൊത്തം 83000 ആയിരുന്നു ഇന്നലെ. അതായത് മൊത്തം പുതിയ positive ന്റെ 4.9% കേരളത്തിൽ! ജനസംഖ്യയിൽ 2.5%ഉം വിസ്തീർണത്തിൽ 1.25%ഉം മാത്രമാണ് കേരളം. അതായത് മൊത്തം ഇന്ത്യയെക്കാൾ യഥാക്രമം 2ഉം 4ഉം ഇരട്ടി !!ഇരട്ടിപ്പ് തോതിലും നാം ഇപ്പോൾ വേഗത്തിലാണ്. രാജ്യത്തെ തോതു 35 ദിവസം ആയിരിക്കെ കേരളത്തിൽ ഇരട്ടിപ്പ് 25 ദിവസം കൊണ്ടു. മൊത്തം Active കേസുകളിലും ഇപ്പോൾ രാജ്യത്തു ആറാമത് കൂടാതെ ആരോഗ്യപ്രവർത്തകരിലും പോലീസുകാരിലും രോഗവ്യാപനം ശക്തം. മരണനിരക്ക് കുറവാണ് എന്നതാണ് വലിയ ആശ്വാസം.

വ്യാപനം ശക്തമാവുമ്പോൾ അതീവ ജാഗ്രത ആവശ്യമുള്ള കാലം.! വാക്‌സിൻ അകലത്തിൽ തന്നെ. രോഗഭീഷണി ദീർഘനാൾ നിലനിൽക്കാനാണ് സാധ്യത.

കോവിടിന്റെ കൂടെ, കോവിഡിനെ ഓരോ നിമിഷവും പ്രതിരോധിച്ചു ജീവിക്കാൻ ഓരോരുത്തരും ശ്രമിച്ചാലേ അതിജീവനം സാധ്യമാവൂ.രോഗമില്ലാത്തവരെ അടച്ചുപൂട്ടിയും പിടിച്ചുകെട്ടിയും നമുക്കിനിയും രോഗത്തെ പിടിച്ചു കെട്ടാനോ സാമ്പത്തികമായി പിടിച്ചു നിൽക്കാനോ സാധ്യമല്ല. കർശന സ്വയം നിയന്ത്രണം മാത്രമാണ് പോംവഴി.

Jacob Punnoose

Shri. Jacob Punnoose IPS (Rtd. DGP, Govt. Of Kerala) 

Share News