സെക്രട്ടേറിയറ്റിലെ ലാബ് ജീവനക്കാരിക്ക് കോവിഡ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയിലെ ലാബ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൂന്ന് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. കാച്ചാണി സ്വദേശിയായ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാരി ഇന്നും ജോലിക്കെത്തിയിരുന്നു.
അതിനിടെ എസ്ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. വഴുതക്കാടുള്ള പൊലീസ് ആസ്ഥാനത്ത് റിസപ്ഷന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. അടച്ചിടുന്ന ദിവസങ്ങളില്‍ അണുനശീകരണം നടത്തും. അവധി ദിനങ്ങളായതിനാല്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.