
ഇന്ന് 75 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 90 പേർ രോഗമുക്തി നേടി
കേരളത്തിൽ 75 പേർക്ക് കൂടി ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള 14 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 11 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 9 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 8 പേർക്കും, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, എറണാകുളം ജില്ലയിൽ നിന്നുള്ള 5 പേർക്കും, കണ്ണുർ, കോട്ടയം ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, വയനാട്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 53 പേർ വിദേശത്ത് നിന്നും 19 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 90 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയിൽ നിന്നുള്ള 24 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 16 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 14 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 11 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 10 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 5 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 4 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 3 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 2 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.