കോവിഡ്:ആഗോള രോഗികളുടെ എണ്ണം 1.40കോടിയിലേക്ക്

Share News

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്ന​ര​ക്കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. ലോ​ക​ത്ത് ഇ​തു​വ​രെ 13,943,809 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. 592,628 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​മാ​കു​ക​യും ചെ​യ്തു. 8,276,887 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ. മു​പ്പ​ത്തി​യാ​റ് ല​ക്ഷം പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തു​വ​രെ 141,118 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ബ്ര​സീ​ൽ ര​ണ്ടാ​മ​തും ഇ​ന്ത്യ തൊ​ട്ടു പി​ന്നി​ലു​മാ​ണ്. ബ്ര​സീ​ലി​ൽ ഇ​തു​വ​രെ 2,014,738 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 76,822 മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു