
കൊവിഡ് – 19 പരിശോധനകൾക്കായി ജില്ലാശുപത്രിയിൽ വിസ്ക്ക് സംവിധാനം സജ്ജീകരിച്ചു
മാനന്തവാടി: കൊവിഡ് – 19 പരിശോധനകൾക്കായി ജില്ലാശുപത്രിയിൽ വിസ്ക്ക് സംവിധാനം സജ്ജീകരിച്ചു. ആശുപത്രിയിൽ തന്നെ നിർമ്മിച്ച വിസ്ക്ക് അത്യാധുനിക രീതീയിലുള്ളതാണ് .രോഗിയും ,ഡോക്ടറും നേരിട്ട് സമ്പർക്കമില്ലാതെ തന്നെ പരിശോധന നടത്താമെന്നതാണ് ഇതിന്റ് പ്രത്യേകത, ഇതിനാൽ തന്നെ പി പി ഇ കിറ്റുകളും ആവശ്യമായി വരുന്നില്ല, കൂടാതെ ഇവ എങ്ങോട്ട് വേണമെങ്കിലും കൊണ്ട് പോകാനും കഴിയും, ഗ്ളാസ്സ് കൊണ്ട് നിർമ്മിച്ചതിനാൽ സുരക്ഷിതത്വവും വർദ്ധിക്കും, ചുമ പോലുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ സ്രവം വിസ്ക്ക് ക്യാബിനുള്ളിലിരുന്ന് തന്നെ ഡോക്ടർക്ക് ശേഖരിക്കാൻ കഴിയും, ഒരോ തവണ സ്രവം ശേഖരിച്ച ശേഷവും വിസ്ക്ക് ക്യാബിൻ സാനിറ്റൈസറും മറ്റും ഉപയോഗിച്ച് ശുചീകരിക്കും . സംവിധാനത്തിന്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് എ പ്രഭാകരൻ, ആശുപത്രി സൂപ്രണ്ട് ഡോ: ദിനേശ് കുമാർ, ഡെപ്യുട്ടി സൂപ്രണ്ട് കെ സുരേഷ്, ആർ എം ഒ സി സക്കീർ എച്ച് എം സി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.