
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കണ്ണൂരിൽ മരിച്ചയാൾക്ക് രോഗം സ്ഥിരീകരിച്ചു
കണ്ണൂർ: കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂർ സ്വദേശി നടുക്കണ്ടി ഉസ്സൻ കുട്ടിയായിരുന്നു മരിച്ചത്. 72 വയസായിരുന്നു ഉസ്സൻ കുട്ടിക്ക്. മുംബൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയവെയായിരുന്നു മരണം.
ജൂണ്‍ 9ന് മുംബൈയില്‍ നിന്നും എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഉസ്സൻ പരിയാരം മെഡിക്കല്‍ കോളേജിലാണ് മരണപ്പെട്ടത്. നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാൾക്ക് ശക്തമായ പനിയും വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു