
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.45 ലക്ഷം കടന്നു
ന്യുഡല്‍ഹി:
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,535 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,45,380 ആയി. 146 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 4,167 ആയി.
നിലവില്‍ 80,722 പേര്‍ ചികിത്സയിലുണ്ട്. 60,490 പേര്‍ സുഖം പ്രാപിച്ചുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനെ അപേക്ഷിച്ച് അഞ്ഞൂറോളം രോഗികള്‍ ഇന്നു കുറഞ്ഞിട്ടുണ്ട്