
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 2.80ലക്ഷത്തിലേക്ക്
by SJ
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 279 പേർ കോവിഡ് ബാധിച്ച് മരിക്കുകയും 9,985 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ േകാവിഡ് ബാധിതരുടെ എണ്ണം 2,79,583 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
രാജ്യത്ത് ഇതുവരെ 7,745 പേർ കോവിഡ് ബാധിച്ചു മരിച്ചു. 1,33,632 പേരാണ് ചികിത്സയിലുള്ളത്. 1,35,205 പേർ രോഗമുക്തി നേടുകയും ഒരാൾ രാജ്യം വിടുകയും ചെയ്തു. 90,787 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയെയാണ് കോവിഡ് മോശമായി ബാധിച്ചത്. 34,914 കോവിഡ് ബാധിതരുള്ള തമിഴ്നാടാണ് തൊട്ടുപുറകിൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിെൻറ (ഐ.സി.എം.ആർ) കണക്കനുസരിച്ച് 24 മണിക്കൂറിനുള്ളിൽ 1,45,216 സാമ്പിളുകളാണ് പരിശോധിച്ചത്. 50,61,332 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചിട്ടുണ്ട്.