
കോവിഡ്:ജിദ്ദയിൽ പത്തനംതിട്ട സ്വദേശി മരിച്ചു
ജിദ്ദ: കോവിഡ് ബാധിച്ച് സൗദി അറേബ്യയിലെ ജിദ്ദയിൽ പത്തനംതിട്ട സ്വദേശി മരിച്ചു. മല്ലപ്പള്ളി താലൂക്കിൽ വായ്പ്പൂർ പുത്തൻപറമ്പിൽ അഹ്മദ് സാലി ഫാത്തിമാ ദമ്പദികളുടെ മകൻ താജുദ്ദീൻ പി.എ (52) മരിച്ചു.
സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ ജാസ്മിൻ. മകൻ തൗഫീഖ്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ അബ്ദുൽ റഹ്മാന്റെ സഹോദര പുത്രനാണ് താജുദ്ദീൻ. കെഎംസിസി, പത്തനംതിട്ട ജില്ലാ സംഗമം തുടങ്ങിയ സംഘടനകളിൽ അംഗമാണ്. തുടർനടപടി കൾക്കായി കെ എംസിസി നേതൃത്വവും പത്തനംതിട്ട ജില്ലാ സംഗമം ഭാരവാഹികളും ഉണ്ട്.