ലോ​ക​വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,45,000 ക​ട​ന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,45,000 ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​രു​ടെ എ​ണ്ണം 4,45,188 ആ​ണ്. 82,51,213 പേ​ർ​ക്കാ​ണ്് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

43,00,454 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ലോ​ക​ത്താ​ക​മാ​നം 24 മ​ണി​ക്കൂ​റി​നി​ടെ 1,42,546 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഈ ​സ​മ​യ​ത്ത് 6,592 പേ​ർ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തി​ൽ 2,006 പേ​രും മ​രി​ച്ച​ത് ഇ​ന്ത്യ​യി​ലാ​ണെ​ന്ന​താ​ണ് ശ്ര​ദ്ധേ​യ​മാ​യ ഒ​രു കാ​ര്യം.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 22,08,389, ബ്ര​സീ​ൽ- 9,28,834, റ​ഷ്യ- 5,45,458, ഇ​ന്ത്യ- 3,54,161, ബ്രി​ട്ട​ൻ- 298,136, സ്പെ​യി​ൻ- 2,91,408, ഇ​റ്റ​ലി- 2,37,500, പെ​റു- 2,37,156, ഇ​റാ​ൻ- 1,92,439, ജ​ർ​മ​നി- 1,88,382.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 1,19,132 , ബ്ര​സീ​ൽ- 45,456, റ​ഷ്യ- 7,284, ഇ​ന്ത്യ- 11,921, ബ്രി​ട്ട​ൻ- 41,969, സ്പെ​യി​ൻ- 27,136, ഇ​റ്റ​ലി- 34,405, പെ​റു- 7,056, ഇ​റാ​ൻ- 9,065, ജ​ർ​മ​നി- 8,910.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു