എസ് എൻ ഡി പി യോഗം സൈബർ സേന പുന:സംഘടിപ്പിച്ചു.

Share News

ലോകം വിരൽ തുമ്പിൽ ആയിരിക്കുന്ന കാലത്തു കൂടിയാണ് നാം ഇന്ന് കടന്നു പോകുന്നത്. ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഒക്കെ ഇന്ന് സാധാരണ ജനവിഭാഗങ്ങൾക്ക് വരെ സുപരിചിതമായിരിക്കുകയാണ്. ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക് ഒപ്പം നടക്കുവാൻ നമ്മൾക്കും ആകണം എന്നു കാലങ്ങൾക്കു മുന്നേ നമ്മെ പഠിപ്പിച്ച ഗുരുദേവ വീക്ഷണം സ്മരണീയമാണ്.

നവമാധ്യമങ്ങൾക്കു ഇന്നത്തെ സമൂഹത്തിൽ ഉള്ള സ്ഥാനം വളരെ വലുതാണ്. ഈ സാധ്യതകളെ മനസ്സിലാക്കിയാണ് എസ് എൻ ഡി പി യോഗം സൈബർസേന എന്ന പോഷകസംഘടനയ്ക്ക് രൂപം നൽകിയത്. നാളുകളായി സോഷ്യൽ മീഡിയയിൽ സാന്നിദ്ധ്യമായി ധർമപ്രചാരണത്തിനും യോഗ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും നമ്മുക്കായിട്ടുമുണ്ട്.

വരും നാളുകളിൽ നവമാധ്യമ രംഗത്തെ പ്രവർത്തനങ്ങൾ കൂടുതൽ അത്യാവശ്യം ആയതിനാൽ, എസ് എൻ ഡി പി യോഗം സൈബർ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിത മാക്കുന്നതിനുവേണ്ടി ശ്രീ.അനിരുദ്ധ് കാർത്തികേയനെ കോഡിനേറ്ററായും ശ്രീ.അനീഷ് പുല്ലുവേലിയെ ചെയർമാനായി നിലനിർത്തിയും കേന്ദ്രസമിതി പുനഃസംഘടിപ്പിച്ചിരിക്കുന്നു.

എത്രയും വേഗത്തിൽ എല്ലാ യൂണിയൻ തലങ്ങളിലും സൈബർ സേനയുടെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനു വേണ്ട നടപടികൾ അതാത് യൂണിയൻ നേതൃത്വത്തിൽ നിന്നും ഉണ്ടാവണം എന്നും അറിയിക്കുന്നു.

പുതിയ ഭാരവാഹികളുടെ ലിസ്റ്റ്.

സ്റ്റേറ്റ് കോഡിനേറ്റർ- അനിരുദ്ധ് കാർത്തികേയൻ ചെയർമാൻ- അനീഷ് പുല്ലുവേലിൽ. വൈസ് ചെയർമാൻമാർ -ദഞ്ചുദാസ് ആറ്റിങ്ങൽ, ചന്ദ്രബോസ് കോതമംഗലം, ജിതിൻ സദാനന്ദൻ ത്രിശ്ശൂർ, പി.എൻ.ബാബു ഇരിട്ടി, ഐബി പ്രഭാകർ രാജാക്കാട്. മേഖലാ കൺവീനർമാർ – ധന്യാ സതീഷ് ചേർത്തല (സൗത്ത് സോൺ), സുദീഷ് സുഗതൻ ചങ്ങനാശ്ശേരി ( സെൻട്രൽ സോൺ), ജയേഷ് വടകര (നോർത്ത് സോൺ) ജോയിൻ്റ് കൺവീനർമാർ – മഹേഷ് കെ.ആർ അമ്പലപ്പുഴ, ധനേഷ് കെ.വി. കടുത്തുരുത്തി, ആര്യൻ ചള്ളിയിൽ കണിച്ചുകുളങ്ങര, ചിന്തു ചന്ദ്രൻ മണ്ണുത്തി, അരുൺ തോട്ടത്തിൽ ആര്യനാട്, ഷെൻസ് സഹദേവൻ കോട്ടയം, ബിനു സുരേന്ദ്രൻ പത്തനാപുരം, ശരത്ത് ശശി തിരുവല്ല, അനിൽരാജ് ചേർത്തല. കമ്മിറ്റി അംഗങ്ങൾ – രാജീവ് മാടമ്പി ഒറ്റപ്പാലം, ജിനീഷ് കാക്കനാട് ആലുവാ, ധനേഷ് വിശ്വനാഥൻ മാവേലിക്കര, ദീപു അരുമാനൂർ കോവളം, പ്രശാന്ത് പെരിന്തൽമണ്ണ, ശാലിനി സുബ്രഹ്മണ്യൻ കണയന്നൂർ, അഭിലാഷ് കൊല്ലം റാന്നി, അശ്വിൻ അടൂർ, മോനിഷാ കുണ്ടറ, നിജുമോൻ നെടുങ്കണ്ടം, അരുൺ മലനാട്, സെൻസ് സുഗുണൻ വൈക്കം, ശംഭുദാസ് ത്രിശ്ശൂർ. മോനിട്ടറിങ്ങ് അതോറിറ്റി – സ്വാതി എസ്, സരുൺ എസ് ശ്രീനിവാസ്.

Thushar Vellappally

Share News