‘ദബ്‌റായാ റാബാ’ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാറിന് സമ്മാനിച്ചു.

Share News

പൗരസ്ത്യ കല്‍ദായ സുറിയാനി സഭാ മെന്‍സ് അസോസ്സിയേഷന്‍, കാര്‍ഷിക മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ കൃഷി പുരസ്‌കാരം ‘ദബ്‌റായാ റാബാ’ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാറിന് സമ്മാനിച്ചു. സംസ്ഥാനത്ത് കാര്‍ഷിക വിപ്ലവും കാര്‍ഷിക സ്വയം പര്യാപ്തതയും ലക്ഷ്യംവച്ചുള്ള മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരം നല്കിയത്.

‘ദബ്‌റായാ റാബ’ എന്ന സുറിയാനി പദത്തിന് ഇംഗ്ലീഷില്‍ ദി ഗ്രേറ്റ് ഫാര്‍മര്‍, മലയാളത്തില്‍ കര്‍ഷക ഗുരു, നേതാവ് എന്നിങ്ങനെയാണ് അര്‍ത്ഥങ്ങള്‍. മെത്രാപ്പോലീത്തന്‍ അരമനയില്‍ നടന്ന കാര്‍ഷിക സമ്മേളനത്തില്‍ ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത പുരസ്‌കാരം സമ്മാനിച്ചു.

Share News