
ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടില്ല
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ വീണ്ടും നടപ്പാക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
ജൂണ്‍ 15 മുതല്‍ 30വരെ ലോക്ക്ഡൗണ്‍ നീട്ടുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. റീലോക്ക് ഡല്‍ഹി ഹാഷ് ടാഗുകള്‍ ട്രെന്‍ഡിംഗ് ആയതോടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.