ചുറ്റുമുള്ള നിസംഗത കാണുമ്പോൾ മനുഷ്യനായത് കൊണ്ട് എഴുതിപ്പോയതാണ് നിങ്ങളീ ഈ രാജ്യത്തോട് സമരസപ്പെട്ടത് പോലെ എനിക്ക് കഴിയുന്നില്ല. പൊറുക്കുക .

Share News

ഉത്തർപ്രദേശിൽ കൂട്ട ബലാൽസംഗം ചെയ്തതിന് ശേഷം നാക്ക് അരിയുകയും നട്ടെല്ല് അടിച്ചു തകർക്കുകയും ചെയ്യപ്പെട്ട 19 വയസ്സുള്ള ദലിത് പെൺകുട്ടി ഇന്ന് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

മലപ്പുറത്ത് ഒരു ആനയെ കൊന്നു എന്ന് പറഞ്ഞു സാമൂഹിക അന്തരീക്ഷം മലീനസമാക്കിയ മേനക ഗാന്ധിക്കും,കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്കും ആ പാവം പെൺകുട്ടിയുടെ പേരിൽ ദുഃഖമെങ്കിലും രേഖപ്പെടുത്തികൂടെ…

കൊല്ലപ്പെട്ട ആ പെൺകുട്ടിയും നിങ്ങളെ പോലെ ഒരു മനുഷ്യജന്മമാണ്.

ഈ കാണുന്നത് 👇👇👇👇👇 പറമ്പിലെ ചവറ് കൂട്ടിയിട്ട് കത്തിക്കുന്നതല്ല. ഒരു മനുഷ്യ ശരീരം ദഹിപ്പിക്കുന്നതാണ്.

ആ കത്തുന്ന ചവറുകൾക്കിടെയിൽഒരു മനുഷ്യ ശരീരം ഉണ്ട്. ഇറുന്ന് വീഴാറായ നാവും തളർന്ന കൈകാലുകളും, തകർന്ന നട്ടെല്ലും, തകർന്നരഞ്ഞ അടിവയറുമായി കഴിഞ്ഞ കുറെ ദിവസങ്ങളായി മരണത്തോട് പൊരുതിയിട്ടും ഇന്നലെ പരാജയപെട്ടു പോയ ഒരു പെൺകുട്ടിയുടെ ശരീരം.

അവളെ വണ്ടി ഇടിച്ചതല്ല. അമ്മയോടൊപ്പം പറമ്പിൽ പുല്ലറുത്ത് കൊണ്ട് നിന്ന അവളെ നാല് പേര് ചേർന്ന് തട്ടികൊണ്ട് പോയി കൂട്ടം ചേർന്ന് ചവച്ചരച്ചതാണ്. എന്നിട്ട് റോഡിൽ തുപ്പിയതാണ്. മുറിഞ്ഞു വീഴാൻ ബാക്കിയുള്ള ഒരല്പം നാവിൻ കഷ്ണം കൊണ്ടാണ് അവൾ മൊഴി കൊടുത്തത്.

അർഹിച്ച അന്ത്യ കർമ്മങ്ങൾ ചെയ്യാൻ പോലും അവളുടെ മാതാപിതാക്കളെ അനുവദിച്ചില്ല. മുന്ന് മണി പുലർച്ചെ അവളെ ചവറ് കൂട്ടിയിട്ടു കത്തിച്ചു കളഞ്ഞു യോഗിയുടെ പോലിസ്.

ചുറ്റുമുള്ള നിസംഗത കാണുമ്പോൾ മനുഷ്യനായത് കൊണ്ട് എഴുതിപ്പോയതാണ് നിങ്ങളീ ഈ രാജ്യത്തോട് സമരസപ്പെട്ടത് പോലെ എനിക്ക് കഴിയുന്നില്ല. പൊറുക്കുക

Diana David

Share News