
കോവിഡ് മറവിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചത് അനീതി : കോട്ടയം:-ഡിജോകാപ്പൻ
കോട്ടയം: സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പബ്ലിക് ഹിയറിങ് നടത്തി യൂണിറ്റിന് 10 പൈസ ചാർജ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ അനുവദിച്ചിരുന്നത് 2020 മെയ് 14 വരെയായിരുന്നു.
ലോക്ക്ഡൗൺ മൂലം ഗാർഹിക ഉപഭോക്താക്കൾ ഒഴികെയുള്ളവരുടെ വൈദ്യുതി ഉപയോഗം കുറഞ്ഞതിനാൽ കമ്മീഷൻ അനുവദിച്ച സമയത്തേക്കാൾ കൂടുതൽ സമയം സർ ചാർജ്ജ് പിരിക്കാൻ അനുവദിക്കണമെന്ന് ബോർഡിന്റെ ആവശ്യം പബ്ലിക് ഹിയറിംഗ് നടത്താതെ അനുവദിച്ച റെഗുലേറ്ററി കമ്മീഷൻ തീരുമാനം അധാർമികം ആണ്. ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഗാർഹിക ഉപയോക്താക്കൾ മറ്റേത് കാലത്തേക്കാളും വൈദ്യുതി ഉപയോഗിച്ചിരുന്നു. അക്കാരണത്താൽ തന്നെ ബോർഡ് ഈ വിഭാഗത്തിൽനിന്ന് പ്രതീക്ഷിച്ചതിനേക്കാൾ തുക ഫ്യൂവൽ സർ ചാർജ് ഇനത്തിൽ പിരിഞ്ഞു കിട്ടിയിട്ടുണ്ട്. മറ്റൊരു വിഭാഗം ഉപയോക്താക്കൾ വൈദ്യുതി ഉപയോഗം കുറച്ചതിന്റെ പേരിൽ ഗാർഹിക ഉപയോക്താക്കളെ വീണ്ടും ശിക്ഷിക്കുന്നത് ശരിയല്ല. ഇതര വിഭാഗം ഉപഭോക്താക്കളുടെ സർച്ചാർജ് കൂടി ഗാർഹിക ഉപയോക്താക്കൾ നൽകേണ്ട അവസ്ഥയാണ് കമ്മീഷൻ തീരുമാനം കൊണ്ട് ഉണ്ടാകുന്നത്.
2016-17 കാലഘട്ടത്തിൽ ബോർഡിന്റെ കെടുകാര്യസ്ഥത മൂലമുണ്ടായ അധിക ചെലവായ 73 കോടിയോളം രൂപ കോവിഡിന്റെ മറവിൽ ജനങ്ങളെ മേൽ അടിച്ചേൽപ്പിക്കാൻ നടത്തുന്ന നീക്കം അപലപനീയമാണ്.
ഇതിന്മേൽ ഉള്ള തീരുമാനം വീഡിയോ കോൺഫറൻസിലൂടെ നടത്താനുള്ള കമ്മീഷന്റെ ശ്രമം പ്രായോഗികമല്ല നാലു വർഷക്കാലം കണക്ക് നൽകാതിരുന്ന ബോർഡിന്റെ ഇക്കാര്യത്തിലുള്ള തീരുമാനം തിടുക്കത്തിൽ എടുക്കേണ്ട സാഹചര്യമില്ല വീഡിയോകോൺ ഫ്രൻസിൽ ഒരു കോടിയോളം വരുന്ന ഉപഭോക്താക്കളെ പങ്കെടുപ്പിക്കാനുള്ള സാങ്കേതിക സൗകര്യം കമ്മീഷനും പങ്കെടുക്കാനുള്ള പരിജ്ഞാനം സാധാരണക്കാരായ ഉപയോക്താക്കൾക്കും ഇല്ല
വ്യവസായികളുടെ വൈദ്യുതി സർചാർജ്ജ് കുറച്ചു നൽകിയ സർക്കാർ സാധാരണക്കാരായ ജനങ്ങളെ ഞെക്കി പിഴിയാൻ ബോർഡ് എടുക്കുന്ന നടപടികൾ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല
വിദേശരാജ്യങ്ങൾ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അവർക്ക് ലഭിച്ചിരുന്ന വരുമാനത്തിന്റെ 80 ശതമാനം വരെയുള്ള തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപമായി കൊടുക്കുമ്പോഴാണ് ഇവിടെ അധിക ചാർജ് ഈടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്
ഇന്ത്യയിൽ വൈദ്യുതി വില ദിനം പ്രതി കുറഞ്ഞു വരുന്ന സാഹചര്യത്തിലും ഈ വർഷം അധിക മഴ ലഭിക്കുമെന്ന് കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തിലും വൈദ്യുതിചാർജ് കുറയ്ക്കാൻ ഉള്ള നടപടികളാണ് റെഗുലേറ്ററി കമ്മീഷനിൽ നിന്ന് ഉണ്ടാകേണ്ടതെന്ന് ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് ആന്റ് എൻവയൺമെന്റ് പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് ഡിജോ കാപ്പൻ ആവശ്യപ്പെട്ടു.