
അമിതമായ ആത്മവിശ്വാസത്തോടെ ചെറിയ വാഹനങ്ങൾ ഓടിച്ച് കടത്താൻ ശ്രമിക്കരുത്.
മഴക്കാലവും റോഡുംവെള്ളം നിറഞ്ഞതും ഒഴുക്കുള്ളതുമായ റോഡിലൂടെ അമിതമായ ആത്മവിശ്വാസത്തോടെ ചെറിയ വാഹനങ്ങൾ ഓടിച്ച് കടത്താൻ ശ്രമിക്കരുത്.
സ്കൂളിൽ പഠിച്ച ബോയൽസി ശാസ്ത്രം റോഡിൽ ഉപയോഗിക്കണം.ഈ അറിവ് മറന്ന് വണ്ടിയോടിച്ച് പലരും വാഹനത്തോടൊപ്പം ഒഴുക്കിൽ പെട്ട് പോകുന്നുണ്ട്.
വാഹനങ്ങൾ വെള്ളത്തിൽ ഒഴുകുന്നത് കുത്തൊഴുക്ക് കൊണ്ട് മാത്രമല്ല, അതിൽ ഘടിപ്പിച്ചിരിക്കുന്ന കാറ്റു നിറച്ച റബ്ബർ ടയറുകൾ ഉള്ളത് കൊണ്ട് കൂടിയാണ്.
ഒരു അടപ്പിട്ട പത്ത് ലിറ്റർ പ്ലാസ്റ്റിക് കാൻ അരയ്ക്കു കെട്ടിയാൽ 80 കിലോ ഉള്ളവർ പോലും വെള്ളത്തിൽ മുങ്ങാതെ നിൽക്കും – പിന്നല്ലേ, റബ്ബർ ട്യൂബിൽ കാറ്റ് നിറച്ച ടയർ പിടിപ്പിച്ച ജീപ്പും കാറും ഓട്ടോറിക്ഷയും ബൈക്കും ഒക്കെ! കിലോക്കണക്കിന് ഭാരമുള്ള ജീപ്പ് വെള്ളത്തിലൂടെ ചീറ്റിച്ച് ഓടിച്ച് മറുകര കയറ്റാം എന്ന തെറ്റിദ്ധാരണ പലർക്കും ഉണ്ട്. റോഡിന്റെ അതിരിനെക്കുറിച്ചുള്ള ആശയക്കുഴപ്പം, ആഴം എത്രയുണ്ടെന്ന് ഉറപ്പില്ലായ്മ, വലിയ കുഴികളുടെ സാദ്ധ്യത, കുതിർന്ന അരികുകൾ വണ്ടി ഓടുമ്പോൾ ഇടിഞ്ഞുതാഴാനുള്ള അവസരം – ഇവ മാത്രമല്ല അപകടത്തിലേക്ക് എത്തിക്കുക. ടയറുയരം വെള്ളത്തിലായാൽ പിന്നെ ജീപ്പിന്റെയും കാറിന്റേയും ഓട്ടോറിക്ഷയുടെയും ഭാരം ടയറുകളിൽ വലിയ സമ്മർദ്ദഗുണമൊന്നും ചെയ്യില്ല.
ലൈഫ് ജാക്കറ്റ് കെട്ടിയ വണ്ടിയായി അത് വെള്ളത്തിൽ പൊങ്ങിക്കളിക്കാൻ ശ്രമിക്കും.
ആക്സിലറേറ്റർ അമർത്തുമ്പോൾ നിലത്ത് അമരാതെ തെന്നി പൊങ്ങിക്കറങ്ങിക്കളിക്കുന്നതോടെ വാഹനത്തിന്റെ നിയന്ത്രണം കൈവിടും.
ചെറിയ ഒഴുക്കിൽത്തന്നെ വണ്ടി തെന്നി റോഡിൽ നിന്നും പാലത്തിൽ നിന്നും അരികിലേക്ക് നീങ്ങും.
ദയവായി ശ്രദ്ധിക്കുക
.കടപ്പാട്