ആൽമഹത്യ, പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെത് ടീവിയിലോ, സോഷ്യൽ മീഡിയകളിലോ ചർച്ച ചെയ്യരുതേ.

Share News

ആൽമഹത്യ, പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെത് ടീവിയിലോ, സോഷ്യൽ മീഡിയകളിലോ ചർച്ച ചെയ്യരുതേ.

അതിന്റെ കാരണങ്ങൾ കണ്ടെത്തി വിശദീകരിക്കുന്ന പരിപാടികൾ ദയവായി ഉപേക്ഷിക്കുക….

സമാന വിഷയങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികൾ മുതൽ എല്ലാവർക്കും ഇത് പ്രേരണയായി മാറാനിടയുണ്ട്….. ഈ ദിവസങ്ങളിൽ കുട്ടികളുടെ ആൽമഹത്യ, അതും 11, 12 വയസുള്ള കുട്ടികളുടേത് പലത് സംഭവിച്ചല്ലോ. ഇന്ന് വീട്ടിൽ തന്നെയിരിക്കുന്ന കുട്ടികൾക്ക് വീട്ടിൽ നിന്നുണ്ടായതോ, വീട്ടിൽ പറയാൻ പറ്റാത്തതുമായ വിഷമങ്ങൾ മറ്റാരോടും പങ്ക് വെക്കാനും അവസരങ്ങൾ കുറവായിരിക്കാം….അതിനുള്ള സ്വാതന്ത്ര്യവും ഇല്ലായിരിക്കും..

.. എല്ലാ കുട്ടികൾക്കും മൊബൈൽ എത്തിച്ചു കൊടുത്തിരിക്കുന്നത് കൊണ്ട് എല്ലാ വാർത്തകളും അവർ കാണാൻ ഇടയാകുമല്ലോ. കുട്ടികളുടെ ആത്‌മഹത്യ വാർത്തകൾ ഒരു മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണേ.

എബ്രഹാം പുത്തൻകുളം

ചങ്ങനാശ്ശേരി പ്രോലൈഫെർസ്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു