അടച്ച മദ്യശാലകൾ തുറക്കരുത്; ” മാത്യു എം. കണ്ടത്തിൽ
കണ്ണൂർ.:പ്ലാത്തോട്ടം മാത്യു :ലോക് ഡൗണിൽ അടച്ച മദ്യശാലകൾ തുറക്കരുതെന്നാ വശ്യപ്പെട്ട് സംസ്ഥാന വ്യാപക സമരത്തിൻ്റെ ഭാഗമായി വീടുകളിൽ ഏകദിന ഉപവാസ സമരം നടത്തി. ഗാന്ധിയൻ പ്രൊഫ.എം.പി.മന്മദ ൻ്റ ജന്മദിനത്തിൽ സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്ക പ്പെട്ടയിടങ്ങളിൽ രാവിലെ ആറു മുതൽ വൈകുന്നേരം വരെയായിരുന്ന ഉപവാസം. ലോക് ഡൗൺ വ്യവസ്ഥകൾ പാലിച്ചായിരുന്ന ഉപവാസം .മദ്യനിരോ ധന സമിതി സംസ്ഥാന നേതാവും, ഗാന്ധിയനും, ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാനുമായ ശ്രീ മാത്യു എം.കണ്ടത്തിൽ കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരിയിൽ മെയ് ഒന്നിന് വീട്ടിൽ രാവിലെ മുതൽ ഉപവാസ മനുഷ്ടിച്ചു.മദ്യനിരോ ധന സ്മിതി – ഗാന്ധിയൻപ്രവർത്തകർ രാവിലെ മുതൽ ഗാന്ധി സാഹിത്യ കൃതികൾ, ബൈബിൾ, മറ്റ് സാഹിത്യ ഗ്രന്ഥങ്ങൾ എന്നിവ വായിച്ചു.വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗാന്ധിയൻ പ്രവർത്തകർ, വീട്ടിലെത്തിയും, ഫോണിലൂടെയും അഭിവാദ്യം ചെയ്തു.