
പാലക്കാട് നഗരസഭയിൽ ദേശീയപതാക ഉയർത്തി ഡിവൈഎഫ്ഐ
പാലക്കാട്: നഗരസഭാ ഭരണം ലഭിച്ചതിന് പിന്നാലെ പാലക്കാട് നഗരസഭാ മന്ദിരത്തിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ബാനർ ഉയർത്തി സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയപതാക ഉയർത്തി. രാവിലെ പ്രകടനമായി എത്തിയ പ്രവർത്തകരാണ് നഗരസഭാ കാര്യാലയത്തിൽ കടന്ന് പതാക ഉയർത്തിയത്.
അതിനിടെ ജയ് ശ്രീറാം ബാനർ ഉയർത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിലെ പ്രതികളുടെ വിശദാംശങ്ങൾ ശേഖരിച്ച ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം. ജയ് ശ്രീറാം ബാനർ ഉയർത്തിയതിന്റെ ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചു വരികയാണ്.