
ജീവനക്കാര്‍ക്ക് കോവിഡ്: ഇ.ഡി ആസ്ഥാനം അടച്ചു
by SJ
ന്യൂഡല്‍ഹി:ഡൽഹിയിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനം അടച്ചു. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തേക്ക് ഇഡി ആസ്ഥാനം അടച്ചത്. ആറ് ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇവരുമായി സമ്ബര്‍ക്കമുണ്ടായ 10 ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്പോകുകയും ചെയ്തു. ജൂനിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്രസേനയില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.