വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തിയറ്ററുകൾ തുറക്കില്ല, മെട്രോയ്ക്ക് അനുമതി: അൺലോക്ക് മാർഗ്ഗരേഖ പുറത്തിറക്കി

Share News

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് അ​ൺ​ലോ​ക്ക്-4 മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഉ​ട​ൻ തു​റ​ക്കാ​ൻ തീ​രു​മാ​ന​മി​ല്ല. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 30 വ​രെ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം.

9 മു​ത​ൽ 12 വ​രെ ക്ലാ​സി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​ത്തു​പോ​കാ​ൻ അ​നു​മ​തി ന​ൽ​കി. അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യം തേ​ടാ​ൻ പു​റ​ത്തു​പോ​കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഓ​ൺ​ലൈ​ൻ ക്ലാ​സി​ന് 50 ശ​ത​മാ​നം അ​ധ്യാ​പ​ക​ർ​ക്ക് സ്കൂ​ളി​ലെ​ത്താമെന്നും മാർഗനിർദേശം.

മെ​ട്രോ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ സെ​പ്റ്റം​ബ​ർ ഏ​ഴ് മു​ത​ൽ പു​ന​രാ​രം​ഭി​ക്കാ​മെ​ന്നും കേ​ന്ദ്രം വി​ശ​ദ​മാ​ക്കി. രാ​ജ്യ​ത്ത് പൊ​തു​പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ 21 മു​ത​ൽ അ​നു​വ​ദി​ക്കും.100 പേ​ർ​ക്കു വ​രെ കൂ​ട്ടാ​യ്മ​ക​ളി​ൽ പ​ങ്കെ​ടു​ക്കാം.

സി​നി​മാ തി​യ​റ്റ​റു​ക​ൾ, നീ​ന്ത​ൽ കു​ള​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ക്കും. എ​ന്നാ​ൽ ഓ​പ്പ​ൺ എ​യ​ർ തീ​യ​റ്റ​റു​ക​ൾ അ​നു​വ​ദി​ക്കും. സം​സ്ഥാ​ന, അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മി​ല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Share News