സിനിമകൾക്കും, മീഡിയകൾക്കും, മാതാപിതാക്കൾക്കും ‘ അദ്ധ്യാപകർക്കും, മത സ്ഥാപനങ്ങൾക്കും, സർക്കാരുകൾക്കും ഒക്കെ ഇതിൽ പങ്കുണ്ട്.
ഈപ്പൻ തോമസ്
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തോട്
ചെറിയ പ്രതിസന്ധികൾ പോലും തരണം ചെയ്യാനുള്ള മിനിമം പരിശീലനം വിദ്യാഭ്യാസം കൊണ്ടു ലഭിക്കുന്നില്ലെങ്കിൽ പിന്നെ നിങ്ങൾ എന്ത് മാങ്ങാത്തൊലി വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടെ നടപ്പാക്കുന്നത്.
പത്താം ക്ലാസിൽ മാർക്കു കുറഞ്ഞാൽ ആത്മഹത്യ, ടി വി കേടായാൽ ആത്മഹത്യ, പാടത്ത് ഫുട്ബോൾ കളിക്കാൻ വിട്ടില്ലെങ്കിൽ ആത്മഹത്യ, സൈക്കളോ ബൈക്കോ മൊബൈലോ വാങ്ങി നല്കിയില്ലെങ്കിൽ ആത്മഹത്യ, എൻട്രൻസ് കിട്ടിയില്ലെങ്കിൽ ആത്മഹത്യ,സ്ക്കൂളിൽ അദ്ധ്യാപകരോ വീട്ടിൽ മാതാപിതാക്കളോ വഴക്കു പറഞ്ഞാൽ ഉടൻ ആത്മഹത്യ.
..സിനിമകൾക്കും, മീഡിയകൾക്കും, മാതാപിതാക്കൾക്കും ‘ അദ്ധ്യാപകർക്കും, മത സ്ഥാപനങ്ങൾക്കും, സർക്കാരുകൾക്കും ഒക്കെ ഇതിൽ പങ്കുണ്ട്.വായനശാലകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സൈക്കോളജിസ്റ്റുകൾക്കുംഒക്കെ പല വിധ കാര്യങ്ങൾ ഇതിൽ ക്രീയാത്മകമായി ചെയ്യാൻ സാധിക്കും.
നെഗറ്റീവ് വാർത്തകൾ ഗ്ലോറി ഫൈ ചെയ്തവതിപ്പിക്കുന്നവരും,ബിവറേജസിൻ്റെ മുമ്പിൽ ക്യൂ നിൽക്കുന്നവരും, പണം മാത്രം ലക്ഷ്യം വച്ച് ഓടുന്നവരും, ടി വി സീരിയലിൻ്റ മുമ്പിലിരുന്നു കരയുന്നവരും, മതഭ്രാന്തു കാട്ടുന്നവരും,സ്ത്രീധനം നല്കുന്നവരും വാങ്ങുന്നവരുമൊക്കെ ചില പ്രത്യേകസന്ദേശങ്ങൾ കുട്ടികളിലേക്കും, ഫാമിലി മെമ്പേഴ്സിൻ്റെ ഇടയിലേക്കും,പൊതു സമൂഹത്തേക്കുമൊക്കെ അറിഞ്ഞോ അറിയാതെയോ ട്രാൻസ്മിറ്റ് ചെയ്യുന്നുണ്ട് എന്നതു മറക്കാതിരിക്കുക. e’PeN