
ഓണ് ലൈൻ പഠനത്തിനായി വൈദ്യുതി കണക്ഷനും,ടി വി യും ഒരുമിച്ചു നൽകി
കൊച്ചി: പനമ്പുകാട് പുളിത്തറ വീട്ടിൽ ഭാസിയിടുടെയും മിനിയുടെയും മക്കളായ 6 -)0 ക്ലാസ് വിദ്യാർത്ഥിനി ആര്യാനന്ദക്കും,+2 വിദ്യാർത്ഥിനി അർചനയ്ക്കും വൈദ്യുതി കണക്ഷനും,ടി വി യും പഠനസഹായവസ്തുക്കളും നൽകി.ഓണ് ലൈൻ പഠന സൗകര്യമോ,വൈദ്യുതി കനക്ഷണോ ഇല്ലാതിരുന്ന കുട്ടികളുടെ അവസ്ഥ മനസിലാക്കിയ മുളവുകാട് പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി വിജി ഷാജന്റെ ഇടപെടലോടെയാണ് കുട്ടികൾക്ക് ഈ സൗകര്യം നൽകുവാൻ സാധിച്ചത്. വൈദ്യുതി കണക്ഷൻ ഇല്ലാതിരുന്നതുകൊണ്ടു +2 വിദ്യാർഥിനി അർച്ചന ഹോസ്റ്റലിൽ നിന്നുകൊണ്ടാണ് പഠനം നടത്തിയിരുന്നത്. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കുവാൻ അടിയന്തിര പ്രാധാന്യത്തോടെ കണക്ഷൻ ലഭ്യമാക്കിയത് KSEB അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ.അനിൽ കുമാർ,സബ് എഞ്ചിനീയർ മാരായ നിയ ബാദുഷ ,ബെന്നി,ജയ പ്രകാശ്,ഓവർസീയർ സെയ്ഫു,ലൈൻ മാൻ മാരായ അനിൽ,ഷിബു, ഹരിദാസ് എന്നിവരുടെ ശ്രമഫലമായിട്ടാണ്.ലയൺസ് ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്താണ് LED ടി വി നൽകിയത്.ചടങ്ങിൽ M L A ശ്രീ .S .ശർമ്മ കുട്ടികൾക്കു ടി വി നൽകി.പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.വിജി ഷാജൻ,ലയൺസ് ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്ത് പ്രസിഡന്റ് ശ്രീ ജോണ്സണ് സി അബ്രഹാം,ക്ലബ്ബ് അംഗങ്ങളായ എം.ജി അഗസ്റ്റിൻ, കെന്നി അഗസ്റ്റിൻ,സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ.ജയരാജ് എന്നിവർ പ്രസംഗിച്ചു. ടാബി ജോർജ്
ഫോട്ടോ മാറ്റർ : ഓണ് ലൈൻ പഠനത്തിനായി M L A ശ്രീ .S .ശർമ്മ ആറാം ക്‌ളാസ് വിദ്യാർത്ഥി ആര്യനന്ദയ്ക്കു LED ടി വി സമ്മാനിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.വിജി ഷാജൻ, ലയൺസ് ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്ത് പ്രസിഡന്റ് ശ്രീ ജോണ്സണ് സി. അബ്രഹാം, KSEB അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ.അനിൽ കുമാർ, സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ.ജയരാജ്, എ ന്നിവർ സമീപം.
—