എറണാകുളം കോർപറേഷൻ പരിധിയിൽ കൂടുതൽ നിരീക്ഷണ സംവിധാനങ്ങൾ

Share News

എറണാകുളം : സമ്പർക്കം മൂലം കോവിഡ് രോഗികൾ വ്യാപിക്കുന്ന കൊച്ചി കോർപറേഷൻ പരിധിയിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവർക്കായി അടിയന്തരമായി സൗകര്യങ്ങൾ ക്രമീകരിക്കാൻ തീരുമാനമായി. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ് തീരുമാനം. ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തും.

ദുരന്ത നിവാരണ നിയമ പ്രകാരം സ്ഥലങ്ങൾ ഏറ്റെടുക്കും. കേന്ദ്രങ്ങളിലേക്ക് ഉള്ള സാധനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ സംഭരിക്കും. കോവിഡ് കെയർ സെന്ററുകൾ ആയി കണ്ടെത്തിയിട്ടുള്ള കേന്ദ്രങ്ങളുടെ പട്ടിക കോർപറേഷൻ സെക്രട്ടറി ജില്ല കളക്ടർക്ക് ഇന്ന് തന്നെ കൈമാറും.

മന്ത്രി വി. എസ് സുനിൽകുമാർ, എം. പി ഹൈബി ഈഡൻ, എം. എൽ. എ മാരായ ടി. ജെ വിനോദ്, കെ. ജെ മാക്സി, എം. സ്വരാജ്, എസ്. ശർമ മേയർ സൗമിനി ജെയിൻ തുടങ്ങിയവർ വീഡിയോ കോൺഫെറെൻസിൽ പങ്കെടുത്തു.

Share News