എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ എറണാകുളം പാർലമെൻ്റ് മണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും മുൻ വർഷങ്ങളെപ്പോലെ പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് 2500 രൂപ വീതം സ്കോളർഷിപ്പ് നല്കും.
പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് ഈ വർഷവും സ്കോളർഷിപ്പുകൾ നല്കും.ജീവിതത്തിൻ്റെ ഒരു ഘട്ടം പൂർത്തിയാക്കി എസ്.എസ്.എൽ.സി പരീക്ഷയെഴുതി വിജയം കൈവരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു.
കൊറോണ വ്യാപനം മൂലം ഇടയ്ക്ക് നിർത്തിവച്ച പരീക്ഷ പിന്നീടാണ് പൂർത്തിയാക്കപ്പെട്ടത്. ശാരീരിക-മാനസിക വെല്ലുവിളികൾ നേരിട്ടു കൊണ്ടാണ് വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷ എഴുതിയത്.
എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ എറണാകുളം പാർലമെൻ്റ് മണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും മുൻ വർഷങ്ങളെപ്പോലെ പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് 2500 രൂപ വീതം സ്കോളർഷിപ്പ് നല്കും.
ഓരോ വിദ്യാർത്ഥികളുടേയും പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി കൈമാറുന്ന തുക ഉന്നത വിദ്യാഭ്യാസത്തിനുള്ള കരുതൽ ധനമാണ്. കഴിഞ്ഞ എട്ടുവർഷമായി തുടരുന്ന ഈ പദ്ധതിയിലൂടെ ഇതിനകം ഏഴായിരത്തോളം വിദ്യാർത്ഥികൾക്ക് 1.75 കോടി രൂപ സ്കോളർഷിപ്പ് നല്കിയിട്ടുണ്ട്.ഫലം കാത്തിരിക്കുന്ന പ്ലസ് ടു വിദ്യാർത്ഥികൾക്കും ഇപ്രകാരം സ്കോളർഷിപ്പ് നല്കുന്നതാണ്.
വിദ്യ ശക്തമായി ആർജിച്ച് ജീവിതവിജയം കരുപ്പിടിക്കാൻ വിദ്യാർത്ഥികൾ ഒരുങ്ങണം