കർഷകനും കൃഷിഭൂമിയും .

Share News

ജീവിതകാലം മുഴുവൻ മണ്ണിൽ വിയർപ്പൊഴുക്കി ഉപജീവനം കണ്ടെത്തുന്നവരാണ് കർഷകർ.

കാർഷിക മേഖലയിലെ തകർച്ചയിൽ ആത്മഹത്യയിൽ അഭയം തേടിയ നിരവധി കർഷരുടെ വിയർപ്പിന്റെ ഗന്ധം ഇന്നും ഈ മണ്ണിനുണ്ട്.

ബാങ്ക് ലോണെടുത്തും ബ്ലേഡ് മാഫിയയെ ആശ്രയിച്ചും കൈ വായ്പ്പ വാങ്ങിയും മണ്ണിൽ വിത്തിറക്കുന്ന കർഷകർ ഈ സമൂഹത്തെ ഊട്ടുന്നവരാണ്. ഉടുമുണ്ട് മുറുക്കിയുടുത്തും പട്ടിണി കിടന്നും മറ്റുള്ളവരുടെ വിശപ്പകറ്റാൻ പാടത്ത് പകലന്തിയോളം

പണിയെടുക്കുന്ന കർഷകന് ഈ സമൂഹം ചാർത്തി തന്ന പേരാണ് പ്രകൃതി ചൂഷണക്കാരെന്നും കയ്യേറ്റക്കാരനെന്നും.

മണ്ണിൽ അദ്ധ്വാനിച്ചുണ്ടാക്കിയ സർവ്വതും ഒറ്റ രാത്രി കൊണ്ട് വന്യമൃഗങ്ങളുടെ ആക്രമണത്താൽ നശിപ്പിക്കപ്പെടുമ്പോൾ കർഷകന്റെ വേദന കാണാൻ ഈ നാട്ടിൽ ആരുമില്ല. വന്യമൃഗത്തിന്റെ ആക്രമണം തടയാൻ വേലി കെട്ടുമ്പോൾ അതിൽ വന്ന് തട്ടി മുറിവേക്കുന്ന മൃഗങ്ങൾക്ക് വേണ്ടി കണ്ണീരൊഴുക്കാൻ നിരവധിപ്പേർ ഈ നാട്ടിലുണ്ട്.

അസംഘടിതരായ കർഷകന് വേണ്ടി ശബ്ദമുയർത്താൻ കർഷകന്റെ സമ്മതിദാന അവകാശത്തിന്റെ ബലത്തിൽ അധികാര കസേരയിലിരിക്കുന്ന എത്ര പേർക്ക് സാധിക്കുന്നുണ്ട്?.

മണ്ണിൽ പണിയെടുക്കാനും വിത്തും വളവും ഇറക്കാനും കുടുംബത്തിന്റെ പട്ടിണി അകറ്റാനും വിയർപ്പൊഴുക്കുന്ന കർഷകർക്ക് സംഘടിതമായൊരു ശക്തിയാവാൻ കഴിയില്ലായെന്ന രാഷ്ട്രീയ ശക്തികളുടെ ബോധ്യമാണ് ചൂഷണങ്ങൾക്ക് മുന്നിൽ കർഷകൻ വിധേയപ്പെടുന്നത്.

മാറ്റം കർഷകനും അനിവാര്യമാണ്. കർഷകന്റ അവകാശങ്ങൾ സംരക്ഷിക്കാനും കർഷക വിരുദ്ധ നിയമങ്ങളിൽ നിയമനിർമ്മാണം നടത്തുവാനും കർഷകരുടെ സംഘടിത ശക്തിക്ക് മാത്രമേ കഴിയൂ. കക്ഷിരാഷ്ട്രീയത്തിനും മതമേലാധ്യക്ഷൻമാരുടെ ഇടപെടലുകൾക്കും മുകളിൽ ഓരോ ചവിട്ടുപടിയും കാലെടുത്ത് വെച്ച് കർഷക ജനതയുടെ ഉയർത്തെഴുന്നേൽപ്പിനായി പോരാടണം.

കർഷകന്റെ നിലനിൽപ്പിനും , ഭൂമിയും കൃഷിയും സംരക്ഷിക്കാനുമുള്ള പോരാട്ടങ്ങൾക്ക് സമയമായി. സംഘടിക്കൂ ശക്തരാവൂ.


സുമിൻ . എസ്. നെടുങ്ങാടൻ
9495180620

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു