മലപ്പുറത്ത് മൂന്ന് മത്സ്യ മാര്‍ക്കറ്റുകള്‍ അടച്ചു.

Share News

മലപ്പുറം: മലപ്പുറത്ത് സമ്പർക്ക വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ മൂന്ന് മത്സ്യ മാര്‍ക്കറ്റുകള്‍ അടച്ചു.കൊണ്ടോട്ടി, പെരിന്തല്‍മണ്ണ പൂപ്പലം, തിരൂര്‍ മാര്‍ക്കറ്റുകളാണ് താത്ക്കാലികമായി അടച്ചത്. കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ കൊണ്ടോട്ടി കണ്ടെയ്ന്റ്മെന്റ് സോണ്‍ ആക്കാന്‍ ജില്ലാ ഭരണകൂടം സര്‍ക്കാരിക്ക് ശുപാര്‍ശ നല്‍കി. തൊഴിലാളികള്‍ കൂടുതല്‍ ആളുകളുമായി സമ്ബര്‍ക്കം പുലര്‍ത്തിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. രോഗ വ്യാപനം തടയാന്‍ വീടുകള്‍ തോറും പരിശോധന നടത്തും. തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ രണ്ട് ട്രൊമാകെയര്‍ വോളന്റിയര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗള്‍ഫ് മാര്‍ക്കറ്റ് താത്ക്കാലികമായി അടച്ചു. മാര്‍ക്കറ്റില്‍ ഇവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തി ആന്റിജന്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

പാലക്കാട്-മലപ്പുറം അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പുലാമന്തോള്‍, തിരുവേഗപ്പുറ പാലങ്ങള്‍ താത്ക്കാലികമായി അടച്ചു. പട്ടാമ്ബിയിലെ രോഗവ്യാപന പശ്ചാത്തലത്തിലാണ് നടപടി. പുലാമന്തോള്‍ വഴി പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്ക് പോകേണ്ടവര്‍ അങ്ങാടിപ്പുറം, കുളത്തൂര്‍, വളാഞ്ചേരി വഴി പോകണം എന്ന് പൊലീസ് അറിയിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു