ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​:കു​ട്ടി​ക​ള്‍​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍

Share News

തി​രു​വ​ന​ന്ത​പു​രം: ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സായി അരിയും ഒന്‍പത് ഇന പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യ കിറ്റുകള്‍ അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിലാകും ഭ​ക്ഷ്യ​ക്കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സപ്ലൈക്കോ മുഖാന്തിരം സ്കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകള്‍ ഉച്ചഭക്ഷണ കമ്മറ്റി, പിടിഎ, എസ്എംസി, മദര്‍ പിടിഎ എന്നിവയുടെ സഹകരണത്തോടെ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് രക്ഷിതാക്കള്‍ക്ക് വിതരണം ചെയ്യും

പ്ര​ധാ​നാ​ധ്യ​പ​ക​ര്‍​ക്കാ​ണ് സ്‌​കൂ​ളു​ക​ളി​ലെ കി​റ്റു​വി​ത​ര​ണ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട് ചു​മ​ത​ല. 81.31 കോ​ടി രൂ​പ​യാ​ണ് ഇ​തി​ന് ചെ​ല​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു