![](https://nammudenaadu.com/wp-content/uploads/2020/10/35102599_10212425481057352_4915383787287740416_o.jpg)
പക്ഷെ സത്യം പറഞ്ഞാല്‍ അവര്‍ ഇവിടെ അനുഭവിക്കുന്ന ശാരീരീക മാനസീക വിഷമതകളും വിമ്മിട്ടങ്ങളും എല്ലാം നരക തുല്യമാണെന്നുപോലും തോന്നിയിട്ടുണ്ട്.
ഇറ്റലിയില്‍ documents ഇല്ലാതെ വലയുന്ന ഒത്തിരി മലയാളികള്‍ ഉണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. അവരില്‍ നല്ല ശതമാനവും ജീവിക്കുന്നത് ഇവിടെയുള്ള പ്രായമായവരെ ശുശ്രുഷിച്ചാണ്.പ്രായാധിക്യം മൂലം മനസ്സിന്‍റെ നിലപോലും തെറ്റിയിട്ടുള്ള ഈ അമ്മാമാമാരുടെയും അപ്പാപ്പന്മാരുടെയും ആട്ടും തുപ്പും അനുഭവിച്ചും അവരുടെ മലമൂത്രവിസര്‍ജ്ജനങ്ങളും വാരിയുമെല്ലാം കിട്ടുന്ന പണം കൊണ്ടാണ് നാട്ടില്‍ അവരുടെ ഭര്‍ത്താക്കന്മാരും മക്കളുമെല്ലാം സന്തോഷത്തോടെ ജീവിക്കുന്നത്.
നമ്മുടെ നാട്ടിലെ പലരും വിചാരിക്കുന്നത് ഇറ്റലിയില്‍ വന്നിട്ടുള്ള ഈ സ്ത്രീകള്‍ക്ക് വലിയ അടിച്ചുപൊളി ജീവിതമാണ് എന്നാണ്. പക്ഷെ സത്യം പറഞ്ഞാല്‍ അവര്‍ ഇവിടെ അനുഭവിക്കുന്ന ശാരീരീക മാനസീക വിഷമതകളും വിമ്മിട്ടങ്ങളും എല്ലാം നരക തുല്യമാണെന്നുപോലും തോന്നിയിട്ടുണ്ട്.
എന്തിനാണ് ഞാനീക്കാര്യങ്ങള്‍ ഇവിടെ കുത്തികുറിക്കുന്നത്? അതിനൊരു കാരണമുണ്ട്. റോമില്‍ ഞാന്‍ സേവനം ചെയ്യുന്ന ഇടവകയില്‍ documents ഇല്ലാത്ത ഒരു മലയാളി ചേച്ചിയുണ്ട്. മാനസീകാസ്വസ്ത്യമുള്ള ഒരു അമ്മാമ്മയെ നോക്കുകയാണ് അവരുടെ ജോലി. എനിക്കറിയാം അവരുടെ കഷ്ടപാടെന്തെന്നു. കടങ്ങളുടെ കഥയാണ് അവര്‍ക്ക് പറയാനുള്ളത്. അവര്‍ ഇന്ന് എന്നെ വിളിച്ചു ഒരു കാര്യം പറഞ്ഞു. നാട്ടില്‍ അവരുടെ ഇടവക പള്ളി പുതുക്കി പണിയാന്‍ പോകുകയാണത്രേ. വികരിയച്ചനും കമ്മിറ്റിക്കാരും കൂടി അവരുടെ വീട്ടില്‍ വന്നു കട്ടായം പറഞ്ഞിരിക്കുകയാണ് 75000 രൂപ പള്ളി പണിക്ക് കൊടുക്കണമെന്നു. ഇറ്റലിയില്‍ ജോലിയുള്ളത് കൊണ്ട് മിനിമം ഇത്ര രൂപയെങ്കിലും കൊടുക്കണമത്രേ. ഉണ്ണീശോയ്ക്ക് വേണ്ടിയുള്ള പള്ളിയാണ് പണിയാന്‍ പോകുന്നതെന്നാണ് കേട്ടത്. ഞാന്‍ ആ ചേച്ചിയോട് ചോദിച്ചു,
“വീട്ടിലെ കടങ്ങളുടെ ഇടയില്‍ നിന്നും എങ്ങനെ ഈ പൈസ പള്ളിക്ക് കൊടുക്കാനാണ്?” “
എന്തു ചെയ്യനാണച്ചാ. വേറെ നിവര്‍ത്തിയില്ല. ചത്തു കഴിഞ്ഞാല്‍ കുഴിച്ചിടാന്‍ പള്ളി പറമ്പു മാത്രമേ നമുക്കുള്ളലോ?” അവര്‍ പറഞ്ഞു.
ഞാനാലോചിക്കുകയായിരുന്നു. ആരാധനാലയങ്ങള്‍ ചില സമയങ്ങളില്‍ ആത്മീയ blackmailing സിസ്റ്റമായി മാറുന്നുണ്ടോ എന്നു.
![](https://nammudenaadu.com/wp-content/uploads/2020/10/12043159_10205163338108317_8964216063781197352_n-2.jpg)
ഫാ. മാര്‍ട്ടിന്‍ ആന്റണി