ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ വിട്ടയക്കണം: അന്തര്‍ദേശീയ മാതൃവേദി

Share News

കൊച്ചി: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും നിശബ്ദരാക്കപ്പെട്ടവരുമായ ആദിവാസി, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും അവകാശങ്ങള്‍ക്കുംവേണ്ടി അരനൂറ്റാണ്ടോളമായി പ്രവര്‍ത്തിച്ചിരുന്ന ഈശോ സഭാംഗവും, സാമൂഹ്യപ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ഭീമ-കൊരേഗാവു സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്ത നടപടിയില്‍ അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. 83 വയസ്സുകാരനായ അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത നടപടി മനുഷ്യാവകാശ ലംഘനമാണെന്നും എത്രയുംവേഗം അദ്ദേഹത്തെ വിട്ടയക്കണമെന്നും മാതൃവേദി ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ ക്രൈസ്തവ മിഷനറിമാരുടെ നിസ്വാര്‍ത്ഥസേവനങ്ങളോടുള്ള അസഹിഷ്ണുതയായിട്ടാണ് മാതൃവേദി ഇതിനെ വിലയിരുത്തിയത്.

പ്രസിഡന്‍റ് ഡോ. കെ വി റീത്താമ്മയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍കൂനന്‍, ആനിമേറ്റര്‍ സി. ഡോ. സാലി പോള്‍, റോസിലി പോള്‍ തട്ടില്‍, ടെസ്സി സെബാസ്റ്റ്യന്‍, അന്നമ്മ ജോണ്‍ തറയില്‍, മേഴ്സി ജോസഫ്, റിന്‍സി ജോസ്, ബീന ബിറ്റി എന്നിവര്‍ പ്രസംഗിച്ചു.

ഫാ. അലക്സ് ഓണംപള്ളി
സെക്രട്ടറി, മീഡിയാ കമ്മീഷന്‍

12 ഒക്ടോബര്‍ 2020

Share News