
സ്വാതന്ത്ര്യം: കയ്പു നിറഞ്ഞ ഓർമകൾ

മദ്യപാനികൾക്കൊക്കെ സ്മാർട്ട് ഫോൺ നൽകണം,
സർക്കാർ വക സൗജന്യമായി കൊടുക്കണം,
‘മദ്യാപ്പ് ‘ ഡൌൺലോഡ് ചെയ്തിടട്ടെയവർ,
ഓൺലൈനിൽ മദ്യം വന്നിടട്ടെ വീട്ടിൽ,
സമ്മാനങ്ങൾ നൽകണം ഈ മാന്യദേഹികൾക്ക്,
സർവ്വാദരണീയരായി പ്രഖ്യാപിക്കണമിവരെ.

കുടുംബങ്ങളങ്ങിനെ തകർത്തിടേണം, കുഞ്ഞുങ്ങളൊക്കെ അനാഥരാകണം,
സ്ത്രീകൾ കണ്ണീർകടലിൽ നീന്തിമരിക്കണം,
ലിവർ രോഗികൾ പെരുകണം ഈ മണ്ണിൽ,
അപകടങ്ങൾ ആയിരക്കണക്കിനുണ്ടാകണം,
ആശുപത്രികൾക്ക് ആനന്ദോത്സവമാക ണം,
അങ്ങിനെ,
നാടും നഗരവും കുട്ടിച്ചോറാക്കി മാറ്റിടേണം.


മഹാത്മജീ മാപ്പു തരൂ,
ഇതിനായിരുന്നോ അങ്ങ് രക്തം ചിന്തിയത്?
ഇതിനായിരുന്നോ അങ്ങ് സ്വാതന്ത്ര്യം നേടിത്തന്നത്?

സ്വാതന്ത്ര്യത്തിൻ വിലയറിയാത്ത
ഭരണവർഗ്ഗമേ,
കാലം നിങ്ങൾക്ക് മാപ്പു തരില്ലെന്നോർത്തോളൂ !!!
