23 വർഷം മുമ്പ് AIDS ബാധിച്ച് മരിച്ച ഒരാളെ അടക്കം ചെയ്ത കാര്യങ്ങൾ ഓർത്തെടുക്കുകയാണ്…

Share News

ഒരു AIDS ഓർമകൊറോണ ബാധിച്ച മരിച്ചവരെ അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും അറിവില്ലായ്മയും കാണുമ്പോൾ, 23 വർഷം മുമ്പ് AIDS ബാധിച്ച് മരിച്ച ഒരാളെ അടക്കം ചെയ്ത കാര്യങ്ങൾ ഓർത്തെടുക്കുകയാണ്..

.1997-ൽ എയ്ഡ്സ് മരണങ്ങൾ ഇന്ത്യയിൽ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ആയിടക്കാണ് ബാംഗ്ലൂരിലെ ഞങ്ങളുടെ സെന്ററിൽ AIDS ബാധിച്ച ഒരാൾ മരിക്കുന്നത്. ഇങ്ങനെ മരിക്കുന്നവരെ അടക്കം ചെയ്തു മുൻപരിചയം ഒന്നുമില്ല. എങ്കിലും മരിച്ചവരെ ആദരിക്കണം എന്ന് നിർബന്ധം ഉള്ളതുകൊണ്ട് മുന്നിട്ടിറങ്ങി. എങ്ങനെയോ കുറച്ചു gloves സംഘടിപ്പിച്ചു, മൃതശരീരം കുളിപ്പിച്ചു, ശരീരത്തിൽനിന്ന് ബോഡി fluids വരുന്ന എല്ലാ ദ്വാരങ്ങളും പഞ്ഞിയിൽ ബ്ലീച്ചിംഗ് പൗഡർ വെച്ച് അടച്ചു. ഒരു വെള്ളത്തുണിയിൽ നല്ലപോലെ പാക്ക് ചെയ്തു. എന്നിട്ട് അടുത്തുള്ള സെമിത്തേരിയിൽ സാധാരണ ഒരു കുഴി വെട്ടി അടക്കം ചെയ്തു.

ഇതെല്ലാം ചെയ്തപ്പോൾ ഒരു മാസ്ക് പോലും വെച്ചതായി ഓർക്കുന്നില്ല, mask അന്ന് അത്ര സുലഭമല്ലായിരുന്നു താനും. ഇത് ചെയ്തതിന്റെ പേരിൽ ഞങ്ങൾക്കോ സെമിത്തേരിയുടെ അടുത്തുള്ള വ്യക്തികൾക്കോ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. അതിനു ശേഷവും എത്രയോ പേരെ അടങ്ങിയിരിക്കുന്നു…

ഇപ്പോഴത്തെ ഈ പ്രശ്നങ്ങൾ ഉടലെടുക്കുന്നത് രണ്ട് കാരണങ്ങൾ മൂലമാണ്. ഒന്ന് അറിവില്ലായ്മ, രണ്ടാമത്തേത് അസഹിഷ്ണുത. ഇതു രണ്ടും മാറ്റിയെടുക്കാവുന്നതാണ് ഉള്ളൂ... മരിച്ചയാൾ സ്വന്തം അപ്പനോ അമ്മയോ എന്ന് കരുതിയാൽ മാത്രം മതി.

വാൽക്കഷണം: മരിച്ചവരേക്കാൾ അപകടം, മാസ്ക് വെക്കാതെ മുമ്പിൽ നിന്ന് തുപ്പൽ തെറിപ്പിച്ചു കൊണ്ട് സംസാരിക്കുന്ന വ്യക്തിയാണ്…. ജാഗ്രതൈ!

FrJoy InchodyMi

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു