മനഃസാക്ഷി മരവിച്ച കൊടുംക്രൂരതക്കെതിരെ എല്ലാവരും കൈകോർക്കുക. പൊളിച്ചുപണിയണം ഈ സാമൂഹിക വ്യവസ്ഥിതിയെ.

Share News

ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന കൂട്ടബലാത്സംഗത്തിനിരയായി മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതിയും സംരക്ഷണവും ഉറപ്പാക്കണം. ഭരകൂടങ്ങൾ ജനങ്ങളുടെ ജീവനും സ്വൈര്യ ജീവിതത്തിനും, സ്വത്തിനും, മാന്യമായ സാമൂഹിക ജീവിതത്തിനും സാഹചര്യമുണ്ടാക്കണം. സ്ത്രീകൾക്കും കുട്ടികൾക്കും ദളിതർക്കും, ദരിദ്രർക്കും സുരക്ഷ ഉറപ്പുവരുത്തണം.

ഭരണത്തിലിരിക്കുന്നവർ ഏകാധിപധികളെപ്പോലെയും ജനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ട പോലീസുകാർ ഗുണ്ടകളെപ്പോലെയും പെരുമാറരുത്. കുട്ടിയുടെ മൃതദേഹം മാതാപിതാക്കൾക്ക് ലഭിക്കാത്തവിധം കടത്തിക്കൊണ്ടുപോയി ദഹിപ്പിച്ചത് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ഇതിനെക്കുറിച്ച് എനിക്ക് കടുത്ത വേദന തോന്നുന്നു.

Fr. Xavier Khan Vattayil

Share News