
ഇന്ധനവില വർധനവിന്റെ 13ാം ദിനം
ന്യൂഡൽഹി: തുടർച്ചയായ 13ാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 56 പെസയും ഡീസൽ ലിറ്ററിന് 60 പൈസയുമാണ് വർധിപ്പിച്ചത്.പെട്രോളിന്റെയും ഡീസലിന്റെയും വില ഇനി പറയുംവിധമാണ്.പെട്രോൾ ലിറ്ററിന് 78.53 രൂപ. ഡീസൽ 72.97 രൂപ. 13 ദിവസത്തിനിടെ ഒരു ലിറ്റർ പെട്രോളിന് 7.09 രൂപയും ഒരു ലിറ്റർ ഡീസലിന് 7.28 രൂപയുമാണ് കൂടിയത്.