
പാനൂരിലെ പെണ്‍കുട്ടിയുടെ കൊലപാതകം; പ്രതി പിടിയില്‍
കണ്ണൂര്‍: പാനൂരില്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കീഴടങ്ങിയെന്ന് സൂചന. മാനന്തേരി സ്വദേശിയായ ശ്യാംജിത്താണ് പ്രതി.
പാനൂര്‍ പോലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങിയെന്നാണ് വിവരം. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയിലേയ്ക്കെത്തിയത്. കൊലപാതകത്തിനു മുമ്പ് ഇയാള്‍ പെണ്‍കുട്ടിയെ വിളിച്ചിരുന്നെന്നാണ് നിഗമനം.
മഞ്ഞനിറത്തിലുള്ള മുഖംമൂടി ധരിച്ചയാള്‍ ഇതുവഴി പോകുന്നത് നാട്ടുകാരില്‍ ചിലരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പാനൂര്‍ സ്വദേശി വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. വീടിനുള്ളില്‍ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കഴുത്തിനും കൈകള്‍ക്കുമാണ് വെട്ടേറ്റത്.
സമീപത്തുള്ള ബന്ധുവിന്റെ മരണാന്തര ചടങ്ങുകള്‍ക്കു പോയ പെണ്‍കുട്ടി വസ്ത്രം മാറാനായി ഇടയ്ക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം.